രാസവളം അഴിമതി ; ഗെഹ്ലോതിന്റെ സഹോദരന്റെ കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോതിന്റെ സഹോദരന്റെ കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. രാസവള കയറ്റുമതിയുമായി ബന്ധപ്പെട്ട അഴിമതിയിലാണ് റെയ്ഡ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നുണ്ടെന്നാണ് ഇ.ഡി.വൃത്തങ്ങള്‍ അറിയിക്കുന്നത്.

അശോക് ഗെഹ്ലോതിന്റെ സഹോദരന്‍ അഗ്രസെയ്ന്‍ ഗെഹ്ലോത് നടത്തുന്ന കമ്പനി സബ്സിഡിയുള്ള വളം വിദേശ കമ്പനികള്‍ക്ക് വിറ്റുവെന്നും കയറ്റുമതി നിരോധനം നിലനില്‍ക്കുമ്പോഴാണിതെന്നുമാണ് ഇ.ഡി.യുടെ ആരോപണം.

Top