എഎസ്എല്‍ മത്സരക്രമം പുറത്തുവന്നു; ഉദ്ഘാടനം എടികെയും ബ്ലാസ്റ്റേഴ്‌സും തമ്മില്‍

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണിലെ മത്സരക്രമം പുറത്തുവന്നു. ഡിസംബര്‍ വരെയുള്ള മത്സരക്രമം ആണ് പുറത്തുവന്നത്. നവംബര്‍ 9ന് സീസണ്‍ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുക.

കഴിഞ്ഞ മൂന്ന് സീസണുകളായി ഇതേ ടീമുകള്‍ തന്നെയാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളില്‍ വച്ചാവും മത്സരങ്ങള്‍. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ശരിവച്ചുകൊണ്ട് ആഴ്ചാവസാനത്തിലെ രണ്ടാം മത്സരം 9.30നാണ്.

നവംബര്‍ 27ന് കൊല്‍ക്കത്ത ഡെര്‍ബി നടക്കും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി 22ആം തിയതിയാണ് ആദ്യ മത്സരം നടക്കുക. എഫ്‌സി ഗോവയാണ് മുംബൈയുടെ എതിരാളികള്‍.

നവംബര്‍ 25ന് നടക്കുന്ന തങ്ങളുടെ രണ്ടാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെ നേരിടും. 28ന് ബെംഗളൂരു എഫ്‌സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഡിസംബര്‍ അഞ്ചിനാണ്. ഒഡീഷ എഫ്‌സിയാണ് എതിരാളികള്‍. ഡിസംബര്‍ 12ന് ഈസ്റ്റ് ബംഗാള്‍, 19ന് മുംബൈ സിറ്റി, 22ന് ചെന്നൈയിന്‍, 26ന് ജംഷഡ്പൂര്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റ് മത്സരങ്ങളിലെ എതിരാളികള്‍.

 

Top