പച്ചക്കറി വാങ്ങാൻ 30 രൂപ ചോദിച്ചു;ഭർത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി

നോയിഡ: പച്ചക്കറി വാങ്ങാൻ 30 രൂപ ചോദിച്ചതിന് യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലി. 32കാരനായ സാബിർ ആണ് ഭാര്യ സൈനബിനെ മുത്തലാഖ് ചൊല്ലിയത്. ഉത്തർപ്രദേശിലെ നോയിഡയിലെ റാവോച്ചി മാർക്കറ്റിൽ വച്ചാണ് സംഭവം.മാർക്കറ്റിൽ വെച്ച് ഇയാൾ സൈനബിനെ സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു.

വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർത്താവ് മകളെ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് യുവതിയുടെ പിതാവ് പറഞ്ഞു. ഭർതൃ വീട്ടുകാരും മകളെ ഉപദ്രവിക്കാറുണ്ടെന്നും സൈനബിൻറെ പിതാവ് പറഞ്ഞു.

സാബിർ പലതവണ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. അഞ്ച് ദിവസങ്ങൾ തങ്ങൾക്കൊപ്പം താമസിച്ച് ഭർതൃവീട്ടിലേക്ക് മടങ്ങിയ മകളോട് സാബിർ വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും സൈനബിൻറെ പിതാവ് ആരോപിച്ചു. സാബിറിനും മാതാവ് നജോക്കും സഹോദരി ഷമയ്ക്കുമെതിരെ ദാദ്രി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കേസ് കുടുംബ കോടതിയിൽ റിപ്പോർട്ട് ചെയ്തതായി പൊലീസ് വ്യക്തമാക്കി.

Top