അസ്കര്‍ അലി ചിത്രം ‘ചെമ്പരത്തിപ്പൂവ് ‘ ; പുതിയ പോസ്റ്റർ പുറത്തെത്തി

സിഫ് അലിയുടെ അനിയന്‍ അസ്കര്‍ അലി നായകനാകുന്ന പുതിയ ചിത്രമാണ് ചെമ്പരത്തിപ്പൂവ്.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. അസ്കര്‍ അലി നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ചെമ്പരത്തിപ്പൂവ്.

പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ വൈഗയാണ്.

ചിത്രത്തിൽ അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി,വിശാഖ് നായർ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

അധിതി രവിയും പാര്‍വതി അരുണുമാണ് നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ലാലേട്ടന്റെ വില്ലനോടൊപ്പം കേരളത്തിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യും.

Top