ആസിയ ബീവി വെള്ളിത്തിരയിലേക്ക്; വിനായകന്‍ ചിത്രത്തിലൂടെ…

മുളന്തുരുത്തി ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിച്ചവരുടെ മനസ്സില്‍ എന്നും ഓര്‍ക്കുന്ന മുഖമാണ് ആസിയ ബീവിയുടേത്. പ്രളയത്തിനിടയിലും എല്ലാ ദു:ഖങ്ങളും മറയ്ക്കാന്‍ ആസിയ ജിമിക്കി കമ്മല്‍ നൃത്തം ചെയ്ത് എല്ലാവരെയും സന്തോഷിപ്പിച്ചു. ആസിയയുടെ നൃത്തം ഒരു നേരമ്പോക്കായിരുന്നില്ല. ഏതു ദുരിതത്തിലും തളരരുതെന്ന സന്ദേശമാണ് അത് മലയാളികള്‍ക്ക് നല്‍കിയത്.

ഇനി ആസിയ ബീവിയുടെ പ്രകടനങ്ങള്‍ വെള്ളിത്തിരയില്‍ എത്തുകയാണ്. കിസ്മത്ത് സംവിധായകന്‍ ഷാനവാസ് എ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇവര്‍ വേഷമിടുന്നത്. വിനായകനാണ് ചിത്രത്തിലെ നായകന്‍.

വൈറ്റില ഹബ്ബിലെ ട്രാഫിക് വാര്‍ഡനാണ് ആസിയ. സര്‍വ്വവും നഷ്ടപ്പെട്ട് സങ്കടത്തിലിരിക്കുന്നവര്‍ക്ക് തന്റെ നൃത്തം പ്രചോദനമായെങ്കില്‍ അതില്‍പ്പരം സന്തോഷം വേറൊന്നില്ലെന്നാണ് വൈറലായ വീഡിയോയെക്കുറിച്ച് ആസിയ പറഞ്ഞത്.

Top