ആലുവയിലെ എ.എസ്.ഐയുടെ ആത്മഹത്യ; എസ്.ഐയെ സ്ഥലംമാറ്റി

കൊച്ചി: ആലുവയില്‍ എ.എസ്.ഐ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐക്ക് സ്ഥലംമാറ്റം. തടിയിട്ടപറമ്പ് സ്റ്റേഷന്‍ എസ്.ഐ രാജേഷിനെയാണ് കോട്ടയം എസ്.പി ഓഫിസിലേക്ക് സ്ഥലം മാറ്റിയത്. എസ്.ഐയുടെ മാനസിക പീഡനമാണ് എ.എസ്.ഐ ബാബുവിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.

പ്രളയജലം കയറിയ വീട് വൃത്തിയാക്കാന്‍ ബാബു എടുത്ത ലീവ് കാന്‍സല്‍ ചെയ്യണമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീട് വൃത്തിയാക്കാനും മറ്റുമായി രണ്ടാഴ്ച അവധിയിലായിരുന്നു ബാബു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ലീവെടുത്തതെന്നും കാന്‍സല്‍ ചെയ്യണമെന്നും എസ്.ഐ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ദിവസങ്ങളായി ബാബു കടുത്ത മാനസികസമ്മര്‍ദ്ദം നേരിട്ടിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

Top