ആഷിക്കും സൗബിനും വീണ്ടും ഒന്നിക്കുന്നു; ‘ഞാനല്ല ഗന്ധര്‍വന്‍’

ണ്ണി ആര്‍ ഒരുക്കിയ തിരക്കഥയില്‍ സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു.

‘ഞാനല്ല ഗന്ധര്‍വ്വന്‍’ എന്ന ചിത്രത്തില്‍ ഗന്ധര്‍വനായാണ് സൗബിന്‍ സിനിമയിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.ഒരു ഗന്ധര്‍വന്‍ ഭൂമിയിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. പ്രണയമുണ്ടെങ്കിലും പ്രണയിക്കാന്‍ മാത്രമറിയുന്ന സാധാരണ ഗന്ധര്‍വന്റെ കഥയല്ല ചിത്രം. പച്ചയായ മനുഷ്യനുമായി അടുത്തു നില്‍ക്കുന്ന ഒരാളാണ് ഈ ഗന്ധര്‍വന്‍. ചിത്രത്തിലെ നായികയെ ഇനിയും തീരുമാനിച്ചിട്ടില്ല.

വൈറസില്‍ ഒരുമിച്ച ആഷിഖും സൗബിനും സിനിമയുടെ വലിയ വിജയത്തിനു ശേഷമാണ് പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്. സിനിമയുടെ രണ്ടാം പകുതിയില്‍ നിപ ബാധിതനായ ഒരാളായി ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു സൗബിന്‍ അവതരിപ്പിച്ച ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രം.

Top