മകളുടെ ചിത്രം പങ്ക് വെച്ച് അസിന്‍; നസ്രിയയുടെ കുട്ടിക്കാല ചിത്രമാണോ എന്ന് ആരാധകര്‍

രാധകരുടെ പ്രിയ താരം അസിന്‍ തന്റെ കുഞ്ഞോമനയുടെ ചിത്രം ആരാധകര്‍ക്കായി പങ്ക് വെച്ചിരിക്കുകയാണ്. ഓണം ദിവസമായ ഇന്നലെയാണ് നടി അസിന്‍ മകള്‍ അറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്. അറിന്റെ ആദ്യത്തെ ഓണം എന്ന കുറിപ്പോടെയാണ്‌ ചിത്രം അസിന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ അസിന്‍ പങ്ക് വെച്ച ചിത്രം കണ്ട് ആരാധകര്‍ ചോദിച്ചത് ‘ഇതെന്താ നസ്രിയയുടെ കുട്ടുക്കാലചിത്രമോ?’ എന്നായിരുന്നു.നസ്രിയയുടെ കുട്ടിക്കാലത്തെ കുസൃതിക്കണ്ണുകളും ചിരിയുമെല്ലാം അതേ പടി കാണാം അറിന്റെ മുഖത്തും.

ഭര്‍ത്താവ് രാഹുല്‍ ശര്‍മയൊത്തുള്ള മറ്റൊരു ചിത്രം അസിന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മൈക്രോമാക്‌സ് ഫോണ്‍ കമ്പനിയുടെ ഉടമസ്ഥനായ രാഹുലുമായുള്ള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് അസിന്‍. രണ്ടു വര്‍ഷം മുന്‍പാണ് മകള്‍ അറിന്‍ ജനിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്നചിത്രത്തിലൂടെയാണ് അസിന്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്.

View this post on Instagram

#Throwback to last year, 1st Onam as parents 🙂

A post shared by Asin Thottumkal (@simply.asin) on

തെലുങ്കില്‍നിന്നും തമിഴ് സിനിമയിലേക്കും അവിടെ നിന്നും പിന്നീട് ബോളിവുഡിലേക്കും അസിന്‍ ചേക്കേറി. തമിഴിലെ ആദ്യ ചിത്രം ‘എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു. ഈ ചിത്രത്തിന് ശേഷം വിവധ ഭാഷകളിലായി നിരവധി അവസരങ്ങളും അസിനെ തേടിയെത്തി.

തമിഴില്‍ വന്‍ ഹിറ്റായ ‘ഗജിനി’ ഹിന്ദിയില്‍ മൊഴിമാറ്റം ചെയ്തപ്പോള്‍ നായികയായതും അസിന്‍ തന്നെയായിരുന്നു. അസിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയായിരുന്നു ഇത്. ആമിര്‍ ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.

Top