അഴിമതി ആരോപണം; പാകിസ്ഥാന്‍ വാര്‍ത്താവിതരണവകുപ്പ് മന്ത്രി രാജിവെച്ചു

ഇസ്ലാമാബാദ്: പാകിസ്താനില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പുമന്ത്രി അസീം സലീം ബാജ്വ രാജിവെച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് രാജി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഉപദേഷ്ടാവ് കൂടിയാണ് അസീം സലീം ബാജ്വ. വിദേശത്തും സ്വദേശത്തുമായി വന്‍തോതില്‍ സ്വത്ത് വാങ്ങിക്കൂട്ടിയതിന്റെ തെളിവാണ് മന്ത്രിക്കെതിരെ പ്രതിപക്ഷം പുറത്തുകൊണ്ടുവന്നത്.

പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം ശരിവെച്ചുകൊണ്ടാണ് മന്ത്രിയുടെ രാജി. വിദേശത്ത് മാത്രമായി 73 കമ്പനികള്‍ ബാജ് വായുടെ ഉടമസ്ഥതയിലുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിലേറെയും അമേരിക്കയിലും ബ്രിട്ടനിലുമാണെന്നാണ് പ്രതിപക്ഷത്തിന്‌റെ കണ്ടെത്തല്‍.

Top