അരുണ്‍ കുമാറിന്റെ അണ്ടര്‍ വേള്‍ഡ്; നായകന്‍മാരായി ആസിഫല് അലിയും ഫര്‍ഹാന്‍ ഫാസിലും

കോക്ക്ടെയ്ല്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സംവിധായകനാണ് അരുണ്‍ കുമാര്‍ അരവിന്ദ്. ആസിഫല് അലിയെ കേന്ദ്ര കഥാപാത്രമാക്കി ചിത്രീകരിച്ച കാറ്റായിരുന്നു അരുണിന്റെ അവസാനം റിലീസ് ചെയ്ത സിനിമ. കാറ്റിന്റെ വിജയത്തിനു ശേഷം ആസിഫ് അലിയെയും ഫര്‍ഹാന്‍ ഫാസിലിനെയും മുഖ്യകഥാപാത്രമാക്കി അരുണ്‍ ഒരുക്കുന്ന സിനിമയാണ് അണ്ടര്‍ വേള്‍ഡ്.

ഇരുവരും നായകന്‍മാരാകുന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ്.പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് ഫര്‍ഹാന്‍ അഭിനയലോകത്തിലേക്ക് എത്തിയത്.ബഷീറിന്റെ പ്രേമലേഖനമാണ് ഫര്‍ഹാന്റെ തിയറ്ററുകളില്‍ എത്തിയ അവസാന സിനിമ. ഫഹദിന്റെ സഹോദരനാണ് ഫര്‍ഹാന്‍. ആസിഫലിയും ഫര്‍ഹാനും ഒന്നിക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Top