വിത്യസ്ത ലുക്കിൽ ആസിഫ് അലി ; ചിത്രം കാറ്റിന്റെ ട്രെയിലര്‍ എത്തി

സിഫ് അലി-മുരളി ഗോപി ചിത്രം കാറ്റിന്റെ ട്രെയിലര്‍ എത്തി. ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാറ്റ്.

നുഹുകണ്ണ് എന്നാണ് ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ പേര്. ചെല്ലപ്പനായാണ് മുരളി ഗോപി വേഷമിടുന്നത്.

റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ അനന്ത പദ്മനാഭന്റേതാണ് .

വരലക്ഷ്മി ശരത് കുമാറാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മുത്തുലക്ഷ്മി എന്ന കഥാപാത്രത്തെയാണ് വരലക്ഷ്മി അവതരിപ്പിക്കുന്നത്.

Top