Asif Ali’s new movie ‘ kavi udyesichath’ – Anju Kuryan heroine

കോഹിനൂറിനു ശേഷം ആസിഫ് അലിയുടെ നിര്‍മ്മാണ കമ്പനിയായ ആദംസ് വേള്‍ഡ് ഒഫ് ഇമാജിനേഷന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം ‘കവി ഉദ്ദേശിച്ചത്..’ കണ്ണൂരില്‍ തുടങ്ങി.

ആസിഫ് അലിയും ബിജു മേനോനും നരേനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ഓം ശാന്തി ഓശാനയില്‍ അഭിനയിച്ച അഞ്ജു കുര്യനാണ് നായിക.

‘രമണിയേച്ചിയുടെ നാമത്തില്‍’ എന്ന ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ചിത്രത്തിന് പിന്നില്‍.സംവിധാനം ലിജു തോമസ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് കുട്ടി മാര്‍ട്ടിന്‍. കാമറ ഷഹനാദ് ജലാല്‍.

ബിജുമേനോന്‍ മേയ് ആദ്യവാരം ഈ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങുമെന്നാണ് സൂചന. താന്‍ നായകനായി അഭിനയിച്ച രഞ്ജിത്തിന്റെ ലീല എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ബിജുമേനോന്‍ ഇപ്പോള്‍.

ആസിഫും ബിജുമേനോനും ഇതിനുമുന്‍പ് ഒന്നിച്ചഭിനയിച്ചത് ആഗസ്റ്റ് സിനിമ നിര്‍മ്മിച്ച അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലാണ്.

Top