ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ ജൂലൈ രണ്ടിന് തിയേറ്ററുകളിൽ

സിഫ് അലിയെ പ്രധാനകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും’ ജൂലൈ രണ്ടിന് തിയേറ്ററുകളിലെത്തും. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ റിലീസിങ് പോസ്റ്റർ ഒഫീഷ്യൽ പേജിലൂടെയും, ആസിഫ് അലി, ഷറഫുദീൻ, സണ്ണി വെയ്ൻ, അലെൻസിയർ ലോപ്പസ്, സെന്തിൽ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയുമാണ് പുറത്തുവിട്ടത്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് നിർമാണം. ബി.അജിത്കുമാർ എഡിറ്റിങ്ങും സുരേഷ് രാജൻ ക്യാമറയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്‌
ഡോൺ വിൻസെന്റാണ്.

പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയില്‍ സ്ഥാനം പിടിച്ചിരുന്നു.

 

Top