മാത്തുക്കുട്ടിയുടെ ആദ്യ സംവിധാനത്തില്‍ ആസിഫ് അലി നായകന്‍; ‘കുഞ്ഞെല്‍ദോ’ ആരംഭിച്ചു

ര്‍ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ’യുടെ ഷൂട്ടിംഗ് കോട്ടയത്ത് ആരംഭിച്ചു. ചിത്രത്തില്‍ ആസിഫ് അലിയാണ് നായകനായെത്തുന്നത്. ‘കല്‍ക്കി’ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ ആണ് നായികയായെത്തുന്നത്.

റേഡിയോ ജോക്കി, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് മാത്തുക്കുട്ടി.ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്.

Top