സിനിമയിലെ ഫോട്ടോ കണ്ട വാപ്പയ്ക്ക് പോലും മനസിലായില്ല:ആസിഫ് അലി

ലയാള സിനിമയിലെ യുവ താരങ്ങളില്‍ ഏറ്റവും തിരക്കുള്ള നടനാണ് ആസിഫ് അലി. ജാഡയില്ലാതെ ആരാധകരോട് അടുത്ത് ഇടപഴകുന്ന നടനെന്ന പേരും ആസിഫ് അലിക്ക് സ്വന്തം. തന്റെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടത്തില്‍ സംഭവിച്ച ഒരു തമാശ വിവരിക്കുകയാണ് ആസിഫ് അലി.

തന്റെ ആദ്യ ചിത്രമായ ഋതുവിന്റെ ഒഡീഷന് ആരും അറിയാതെയാണ് ആസിഫ് പോയത്. അപ്രതീക്ഷിതമായി ചിത്രത്തിലേക്ക് സെലക്ഷന്‍ ലഭിച്ചപ്പോള്‍ അദ്ഭുതപ്പെട്ടെങ്കിലും വീട്ടില്‍ പറയാന്‍ ആസിഫ് തയ്യാറായില്ല. പിന്നീട് വീട്ടുകാര്‍ അറിയാതെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ ഒരു ദിവസം വാപ്പ ഋതുവിന്റെ വാര്‍ത്ത വായികയായിരുന്നു. എന്നാല്‍ അന്ന് പത്രത്തില്‍ ചിത്രത്തിന് താഴെ നല്‍കിയ പേര് തെറ്റായിരുന്നു. പക്ഷെ വാര്‍ത്തയ്‌ക്കൊപ്പം ചിത്രം കണ്ട വാപ്പ പറഞ്ഞു ഇത് നമ്മുടെ മോനെ പോലെ ഉണ്ടല്ലോ എന്ന്. പക്ഷെ അതിനെ കുറിച്ച് കൂടുതലൊന്നും മിണ്ടിയില്ലെന്ന് ആസിഫ് പറയുന്നു.

asif-ali-rithu

പിന്നീട് ചിത്രം പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ഇക്കാര്യം പറയുന്നത്. ഗ്രാമപ്രദേശത്ത് നിന്നും ഒരാള്‍ നായകനായി എന്നറിയുമ്പോള്‍ ആരും വിശ്വസിക്കില്ല ,അതിനാല്‍ തന്നെയാണ് അന്ന് ആരോടും പറയാതെ പോയതെന്ന് ആസിഫ് അലി വ്യക്തമാക്കി.

Top