ആര്‍ ജെ മാത്തുക്കുട്ടിയുടെ ചിത്രത്തില്‍ ആസിഫ് അലി നായകന്‍; നിര്‍മ്മാണം ലിറ്റില്‍ ബിഗ് ഫിലിംസ്

ര്‍ ജെ മാത്തുകുട്ടി സംവിധാന രംഗത്തേയ്ക്ക് ചുവട് വെയ്ക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ‘കുഞ്ഞെല്‍ദോ’ എന്ന് പേരിട്ടിരിക്കുന്ന മാത്തുകുട്ടിയുടെ ആദ്യ സംവിധാന സംരംഭത്തില്‍ ആസിഫ് അലിയാണ് നായകനാകുന്നത്.

ലിറ്റില്‍ ബിഗ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. തങ്ങളുടെ അടുത്ത നിര്‍മ്മാണ സംരംഭത്തെ കുറിച്ച് നിര്‍മാതാക്കള്‍ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

കുഞ്ഞിരാമായണം, എബി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ലിറ്റില്‍ ബിഗ് ഫിലിംസ് അവസാനമായി നിര്‍മ്മിച്ച ചിത്രം ടോവിനോ നായകനായ കല്‍ക്കിയാണ്. അതിന് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘കുഞ്ഞെല്‍ദോ’.

ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്ടറായി മാത്തുക്കുട്ടിക്കൊപ്പമുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാനാണ്.

നിര്‍മാതാക്കളുടെ ഫെയ്‌സ്ബുക്ക്‌ കുറിപ്പ്

കൂട്ടുകാരെ, എന്ന് വിളിച്ചു തന്നെ തുടങ്ങട്ടെ. കാരണം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ തുടക്കം തന്നെ കൂട്ടുകാര്‍ ഒന്നിച്ചപ്പോള്‍ ആണ്. അതു പിന്നെ വലിയ ഒരു സൗഹൃദ കൂട്ടമായി വളര്‍ന്നത് .. ഇന്ന് പ്രിയ ടോവിനോ നായകനായ കല്‍ക്കിയില്‍ എത്തി നില്‍ക്കുന്നു.. ഒപ്പം ഇന്നു ഈ ചെറിയപെരുന്നാള്‍ ദിനത്തില്‍ ഞങ്ങള്‍ ഒരു വലിയ പെരുന്നാളിന് കൂടി തുടക്കം കുറിക്കുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ അടുത്ത സിനിമ സൗഹൃദത്തിന് ഏറെ പ്രാധാന്യമുള്ളതാണ് .നിങ്ങളുടെയും ഞങ്ങളുടെയും പ്രിയപ്പെട്ട മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ ആണ് ഞങ്ങളുടെ അടുത്ത സിനിമ. മാത്തുക്കുട്ടിയുടെ സൗഹൃദക്കൂട്ടായ്മയില്‍ ഉണ്ടായ ഈ സിനിമയില്‍ ആസിഫ് അലി നായകനാവുന്നു. ഒപ്പം ഈ സിനിമയില്‍ പ്രിയ വിനീത് ശ്രീനിവാസന്‍ കട്ടയ്ക്ക് കൂടെ നില്‍ക്കുമ്പോള്‍ അത് മാത്തുക്കുട്ടിയോടുള്ള സൗഹൃദവും ഒപ്പം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ കുഞ്ഞിരാമായണം എബി എന്നീ സിനിമകളിലൂടെ ഉണ്ടായ ഞങ്ങളുടെ സൗഹൃദവും ഒന്നുകൊണ്ടുമാത്രമാണ്.അപ്പോ കൂട്ടുകാരേ കൂടുതല്‍ സന്തോഷവര്‍ത്തമാനങ്ങള്‍ ഈ പോസ്റ്ററില്‍ ഉണ്ട്… ബാക്കി വഴിയേ അറിയിക്കാം..ശേഷം സ്‌ക്രീനില്‍.

Top