വിജയ് സൂപ്പറും പൗര്‍ണ്ണമിയും ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ ജിസ് ജോയ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. എ കെ സുനില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിസ് ജോയിയുടെ മൂന്നാമത്തെ ചിത്രമാണിത്.

ദേവന്‍, സിദ്ദിഖ്, അജു വര്‍ഗീസ്, കെ.പി.എ.സി. ലളിത, രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ, ദര്‍ശന രാജേന്ദ്രന്‍, ബാലു വര്‍ഗീസ്, ജോസഫ് അന്നംക്കുട്ടി ജോസ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ജിസ് ജോയിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷയാണുള്ളത്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ കെ സുനില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top