സൂപ്പര്‍ ലുക്കില്‍ ആസിഫ് അലി ; ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ പുതിയ പോസ്റ്റര്‍ കാണാം

സിഫ് അലിയെയും ഐശ്വര്യ ലക്ഷ്മിയെയും പ്രധാന കഥാപാത്രമാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ജിസ് ജോയുടെ മൂന്നാമത്തെ ചിത്രാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. തികച്ചും വ്യതസ്തനായ ഒരു ലുക്കിലാണ് ആസിഫ് അലി ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തിലെ കഥാ പശ്ചാത്തലങ്ങളെക്കുറിച്ചുള്ള കുഞ്ഞു സൂചനകള്‍ നല്‍കി ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനവും പുറത്തുവിട്ടിരുന്നു. ട്രെയ്‌ലര്‍ കണ്ട് ഈ ചിത്രം തെലുങ്കില്‍ വിജയ് ദേവരെക്കൊണ്ട നായകനായെത്തിയ പെള്ളിച്ചോപ്പുലുവുമായി സാമ്യമുണ്ടെന്നും ആ ചിത്രത്തിന്റെ റീമേക്ക് ആണോ ഇതെന്നുമുള്ള സംശയങ്ങളും വിമര്‍ശനങ്ങളുയരുന്നുണ്ട്. ചിത്രം ജനുവരി 11ന് തീയേറ്ററുകളിലെത്തും.

സംവിധായകന്‍ ജിസ് ജോയ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. അല്ലു അര്‍ജുന്‍ ഹിറ്റ് സിനിമകള്‍ മലയാളത്തില്‍ മൊഴിമാറ്റിയെത്തുമ്പോള്‍ താരത്തിനു ശബ്ദം നല്‍കുന്ന ജിസ് ജോയ് 2013ല്‍ പുറത്തിറങ്ങിയ ബൈസിക്കിള്‍ തീവ്‌സിലൂടെയാണ് സംവിധായകനാകുന്നത്. ജിസിന്റെ രണ്ടാമത്തെ ചിത്രം സണ്‍ഡേ ഹോളിഡേയും കഥ കൊണ്ടും അവതരണം കൊണ്ടും മറ്റു ചിത്രങ്ങളില്‍ വേറിട്ടു നിന്നിരുന്നു.

എ കെ സുനില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിസ് ജോയിയുടെ മൂന്നാമത്തെ ചിത്രമാണിത്. ശാന്തി കൃഷ്ണ ,രഞ്ജി പണിക്കര്‍, സിദ്ദിഖ്, കെപിഎസി ലളിത, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ കെ സുനില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top