ആസിഫ് അലി ചിത്രം അണ്ടര്‍ വേള്‍ഡ്; പുതിയ പോസ്റ്റര്‍ കാണാം

സിഫ് അലി, ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അണ്ടര്‍വേള്‍ഡിന്റെ തിരക്കഥ ഒരുക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ്. വളരെ സമയമെടുത്ത് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമയൊരുക്കുന്ന സംവിധായകനാണ് അരുണ്‍കുമാര്‍ അരവിന്ദ്. കോക്ടെയില്‍ മുതല്‍ കാറ്റു വരെ തിരഞ്ഞെടുത്ത വിഷയങ്ങളിലെ വ്യത്യസ്തത കൊണ്ട് അരുണ്‍കുമാര്‍ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

കാറ്റിനു ശേഷം ഒരുക്കുന്ന ചിത്രമാണ് അണ്ടര്‍വേള്‍ഡ്. ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.

Top