Asif Ali-Prithviraj Collaborate For ‘The Beautiful Game’

മലബാറിലെ ഫുട്ബാള്‍ പ്രണയം പ്രമേയമാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും ആസിഫും അലിയും നായകന്മാരാവുന്നു. ഫാഷന്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന ജമേഷ് കോട്ടയ്ക്കല്‍ സംവിധായകനം ബ്യൂട്ടിഫുള്‍ ഗെയിം എന്ന സിനിമയിലാണ് പൃഥ്വിരാജും ആസിഫും അലിയും ഫുട്‌ബോള്‍ തട്ടാന്‍ ഇറങ്ങുന്നത്.

ചിത്രത്തില്‍ ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍, ജോപോള്‍ അഞ്ചേരി, യു.ഷെരീഫ് അലിയും പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ ആഫ്രിക്കയില്‍ നിന്നുമുള്ള പ്രശസ്ത ഫുട്ബാള്‍ താരങ്ങളും ചിത്രത്തില്‍ വേഷമിടും.

മാമുക്കോയ ചിത്രത്തില്‍ ഒരു സുപ്രധാനവേഷം കൈകാര്യം ചെയ്യുന്നു. നവാഗതനായ അജയകുമാറാണ് ബ്യൂട്ടിഫുള്‍ ഗെയിമിന് രചന നിര്‍വഹിച്ചിരിക്കുന്നത്.

ആദംസ് വേള്‍ഡ് ഒഫ് ഇമേജിനേഷന്റെ ബാനറില്‍ ആസിഫ് അലിയും സലിം ജാഫറും ബ്രിജേഷ് മുഹമ്മദും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Top