ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദന്റെ ‘കാറ്റ്’

യുവതാരം ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാറ്റ്’.

വരലക്ഷ്മി ശരത്കുമാര്‍ ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെല്ലപ്പന്‍ എന്ന കഥാപാത്രവുമായി മുരളി ഗോപിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പാലക്കാടാണ്. 1970കളില്‍ നടക്കുന്ന ഒരു കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ.

ചിത്രം നവംബറില്‍ റിലീസിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അനന്തപദ്മനാഭന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മലയാള സിനിമാ രംഗത്ത് സംവിധായകന്‍, നിര്‍മാതാവ്, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അരുണ്‍ കുമാര്‍ അരവിന്ദ്.

Top