ടൊവിനോയും പാര്‍വതിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു

സംവിധായകന്‍ ആഷിക് അബു നേരത്തെ, നിപ്പ വൈറസിനെ ആസ്പദമാക്കി വൈറസ് എന്ന ചിത്രം ആരംഭിക്കുന്നുവെന്ന് പറഞ്ഞിരുന്നു. ടൊവിനോ തോമസ്, പാര്‍വ്വതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി എന്നിങ്ങനെ നിരവധി താരനിരകളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ ആസിഫ് അലിയും ടൊവിനോയും പാര്‍വതിയും മറ്റൊരു പ്രൊജക്ടിനായി ഒന്നിക്കുകയാണ്. മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദേശീയ അവാര്‍ഡ് ജേതാക്കളായ ബോബിയും സഞ്ജയുമാണ് തിരക്കഥ ഒരുക്കുന്നത്. ആസിഫ് ആക്രമണത്തെ അതിജീവിച്ച ഒരാളുടെ ജീവിതമാണ് ചിത്രം പറയുന്നത്. പാര്‍വതിയാണ് ഈ കഥാപാത്രം കൈകാര്യം ചെയ്യുന്നത്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

മഹേഷ് നാരായണനാണ് എഡിറ്റിങ്. ഗോപി സുന്ദര്‍ സംഗീതവും മുകേഷ് മുരളീധരന്‍ സിനിമാറ്റോഗ്രാഫിയും കൈകാര്യം ചെയ്യുന്നു. പുതിയ സംരഭമായ എസ് ക്യൂബ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയിലും മുംബൈയിലും ആഗ്രയിലുമായിരിക്കും ചിത്രീകരണം നടക്കുക.

Top