ആസിഫ് അലി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? ആകാംക്ഷയ്ക്ക് വിരാമമിട്ട് താരം

യുവതാരമായ ആസിഫ് അലി രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇതോടെ ആരാധകരും ആശങ്കയിലായിരുന്നു. ഇപ്പോഴിതാ ആരാധകരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

ദിന്‍ജിത്ത് അയ്യത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു അത്തരത്തിലൊരു പോസ്റ്റ്. സിനിമയുമായി ബന്ധപ്പെട്ട പ്രഖ്യാപനമായിരിക്കുമെന്ന് ഒരുവിഭാഗം അന്നേ പറഞ്ഞിരുന്നു. പ്രദീപന്‍ മന്നോടി എന്ന കേസില്ലാ വക്കീലിനെയാണ് കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തില്‍ ആസിഫ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് സനിലേഷ് ശിവനാണ്.

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച അശ്വതി മനോഹരനാണ് കക്ഷി അമ്മിണിപിള്ളയിലെ നായിക. അഹമ്മദ് സിദ്ദീഖി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, മാമുക്കോയ, ബേസില്‍ ജോസഫ്, നിര്‍മല്‍ പാലാഴി, സുധി പരവൂര്‍ അടക്കമുള്ള ചിത്രത്തിലുണ്ട്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് നിര്‍മാണം. സംഗീതം: ബിജിബാല്‍, അരുണ്‍ മുരളീധരന്‍. ഗാനരചന: റഫീഖ് അഹമ്മദ്.

Top