ആസിഫലി ചിത്രം അണ്ടര്‍ വേള്‍ഡ്; ട്രെയിലര്‍ കാണാം

സിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ ്അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഒരു ആക്ഷന്‍ ത്രില്ലര്‍ കഥയാണ് ചിത്രം പറയുന്നത്. കാറ്റ് എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും അരുണ്‍ കുമാര്‍ അരവിന്ദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ആസിഫ് അലിയ്‌ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍, മുകേഷ്, മുത്തുമണി, സംയുക്ത മേനോന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ആസിഫിന്റെ മകന്‍ ആദം അലിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഷിബിന്‍ ഫ്രാന്‍സിസ് തിരക്കഥയെഴുതിയ ചിത്രം അലി ആഷിഖ് ഡി14 എന്റര്‍ടെയ്ന്‍മെന്റ്സുമായി ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ വിതരണം ഫ്രൈഡേ ഫിലിം ഹൗസാണ്.ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.

Top