ആസിഫ് അലിയുടെ ‘അണ്ടര്‍വേള്‍ഡി’ന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി

സിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമായ അണ്ടര്‍വേള്‍ഡിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമല്‍ നീരദിന്റെ ‘സിഐഎ കൊമ്രേഡ് ഇന്‍ അമേരിക്ക’യുടെ രചന നിര്‍വ്വഹിച്ച ഷിബിന്‍ ഫ്രാന്‍സിസിന്റെയാണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ.

2017ല്‍ പുറത്തിറങ്ങിയ കാറ്റ് ആയിരുന്നു അരുണിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലിയ്‌ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്‌സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്‌സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

Top