ആസിഫ് അലി ചിത്രം ‘പറന്ന് പറന്ന് പറന്ന്’:നായിക അമലാപോള്‍

സിഫ് അലി നായകനാകുന്ന പുതിയ സിനിമയാണ് ‘പറന്ന് പറന്ന് പറന്ന്’. ചിത്രത്തില്‍ അമലാപോള്‍ ആണ് നായികയാകുന്നത്.

സുഗീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ-തിരക്കഥ-സംഭാഷണം ഒരുക്കുന്നത് ജോജന്‍ അബ്രഹാം ആണ്. ഡ്രീം വാക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജീഷ് ഒ.കെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിഷാദ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് വിക്രം സുബ്രഹ്മണ്യയാണ്. ഛായാഗ്രഹണം വിവേക് മേനോന്‍. പ്രീ-പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ജൂണില്‍ ആരംഭിക്കും.

Top