ആസിഫ് അലി ചിത്രം ‘ഒ പി 160/18 കക്ഷി അമ്മിണിപ്പിള്ള’: ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ടു

സിഫ് അലി നായകനാകുന്ന പുതിയ ചിത്രം ‘ഒ പി 160/18 കക്ഷി അമ്മിണിപ്പിള്ള’യിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വിട്ടു. തലശ്ശേരിക്കാരെ കണ്ടാല്‍ എന്ന തുടങ്ങുന്ന ഗാനം ആണ് പുറത്തുവിട്ടത്. മുസ്തഫയും ജുഡിത് ആനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നവാഗതനായ സാമുവേല്‍ എബിയാണ്.

നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സനിലേഷ് ശിവനാണ്.

അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, സുധീഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂര്‍, ശിവദാസന്‍, ഷിബില, സരസ ബാലുശേരി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Top