ആസിഫ് അലി ചിത്രം ‘കെട്ട്യോളാണ് എന്റെ മാലാഖ’; മോഷന്‍ പോസ്റ്റര്‍

സിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കയ്യില്‍ റബ്ബര്‍ കത്തിയും തലയില്‍ കത്തുന്ന ടോര്‍ച്ചുമായി നല്‍കുന്ന ആസിഫ് അലിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ നന്ദകുമാറാണ് നായിക. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top