ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’; ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും

രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ”കുറ്റവും ശിക്ഷയും”. ആസിഫ് അലി നായകനാകുന്ന സിനിമയുടെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും. പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആറാണ് നിര്‍മാണം. ബി അജിത്കുമാര്‍ എഡിറ്റിങ്ങും സുരേഷ് രാജന്‍ ക്യാമറയും സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റും നിര്‍വഹിച്ചിരിക്കുന്നു.

 

Top