ഇല പെയ്ത് മൂടുമീ..; ‘എല്ലാം ശരിയാകും’ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

സിഫ് അലി, രജിഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോഗാനം പുറത്തെത്തി. ‘ഇലപെയ്തു മൂടുമീ’ എന്നാരംഭിക്കുന്ന ഗാനം കവിതയുടെ രൂപത്തിലാണ്. ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാര്‍. ചിത്രത്തിലെ നേരത്തേ പുറത്തെത്തിയ ‘പിന്നെന്തേ എന്തേ മുല്ലേ’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന 200-ാം ചിത്രമാണ് ഇത്.

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ഛായാഗ്രഹണം ശ്രീജിത്ത് നായര്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്‌മത്ത്, സ്റ്റില്‍സ് ലിബിസണ്‍ ഗോപി, ഡിസൈന്‍ റോസ് മേരി ലില്ലു, അസോസിയേറ്റ് ഡയറക്ടേഴ്‌സ് രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഷാബില്‍ ,സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍ അനീഷ് നന്ദിപുലം, സത്യം ഓഡിയോസ് ആണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്. നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിലെത്തിക്കും.

 

Top