ആസിഫ് അലി ‘കുറ്റവും ശിക്ഷയും’ വരുന്നു; ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും

സിഫ് അലി പ്രധാനവേഷത്തില്‍ എത്തുന്ന ‘കുറ്റവും ശിക്ഷയും’ സിനിമയുടെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും. പൊലീസ് ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

കേരളത്തിലും രാജസ്ഥാനിലുമായി രണ്ട് ഷെഡ്യൂളുകളായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുന്നതെന്നാണ് വിവരം. ചിത്രത്തില്‍ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു.

രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്‍. ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്.

Top