ടിവി അവതാരകനായും റേഡിയോ അവതാരകനായും മലയാളിക്ക് സുപരിചിതനായ ആര്‍ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ. ആസിഫ് അലി നായകനാകുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.
‘മനസ്സ് നന്നാവട്ടെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും മെറിന് ഗ്രിഗറിയും ചേര്‍ന്നാണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഗോപിക ഉദയന്‍, രേഖ, വിനീത് ശ്രീനിവാസന്, സിദ്ദീഖ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറും വിനീത് ശ്രീനിവാസന് തന്നെയാണ്. സ്വരൂപ് ഫിലിപ്പ് കുഞ്ഞെല്‍ദോയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
രഞ്ജന്‍ എബ്രഹാമാണ് എഡിറ്റര്‍. കുഞ്ഞിരാമായണം, എബി, കല്‍ക്കി ചിത്രങ്ങള്‍ നിര്‍മിച്ച ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സുവിന് കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് നിര്‍മാതാക്കള്‍.