ആസിഫ് അലി – ജിസ് ജോയ് ചിത്രം ‘വിജയ് സൂപ്പറും പൗര്‍ണമിയും’; ഷൂട്ടിംഗ് അടുത്ത മാസം

ണ്‍ഡേ ഹോളിഡേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജിസ് ജോയിയുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനാകുന്ന ‘വിജയ് സൂപ്പറും പൗര്‍ണമിയും’ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങും. ജിസ് ജോയിയുടെ മൂന്നാമത്തെ ചിത്രമാണിത്. പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ജിസ് ജോയ് തന്നെയാണ്.

മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ശാന്തി കൃഷ്ണ ,രഞ്ജി പണിക്കര്‍, സിദ്ദിഖ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മന്ദാരം എന്ന റൊമാന്റിക് ചിത്രമാണ് ആസിഫലിയുടേതായി ഇനി പുറത്തുവരാനുള്ളത്.

Top