ആസിഫ് അലി ജിസ് ജോയ് ചിത്രം ‘തലവന്‍’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ജിസ് ജോയ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘തലവന്‍’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നാം തീയതി ചിത്രം തീയേറ്ററുകളില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ തലവന്‍ ഫെബ്രുവരി അവസാനത്തോടെ റിലീസ് ചെയ്യുമെന്നായിരുന്നു വിവരം. ആസിഫ് അലിയോടൊപ്പം ബിജു മേനോനും ചിത്രത്തില്‍ ചെയ്യുന്നുണ്ട്.

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം – ശരണ്‍ വേലായുധന്‍. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയന്‍ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി.

Top