ഷൂട്ടിംഗിനിടെ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു

ടൻ ആസിഫ് അലിക്ക് ചിത്രീകരണത്തിനിടെ പരുക്കേറ്റു. ‘എ രഞ്‍ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിന് ഇടയിലാണ് പരുക്കേറ്റത്. തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം, ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശപ്പിച്ചിട്ടുണ്ട് .

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാൻറിക് ത്രില്ലർ ‘എ രഞ്‍ജിത്ത് സിനിമ’. നവാഗതനായ നിഷാന്ത് സാറ്റുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്‍ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിൽ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ദൃശ്യവൽക്കരിക്കുന്നു. ആസിഫ് അലി രഞ്‍ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നിഷാദ് പീച്ചിയാണ് ‘എ രഞ്‍ജിത്ത് സിനിമ’യുടെ നിർമ്മാണം. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ആണ് നിർമാണം. വിതരണം റോയൽ സിനിമാസ്. നവാഗതനായ മിഥുൻ അശോകൻ ചിത്രത്തിന് സംഗീതം പകരുന്നു.

Top