കിടിലന്‍ ലുക്കില്‍ ആസിഫ് അലി; ഫോട്ടോ പങ്കുവെച്ച്‌ താരം

ലയാളത്തിന്റെ യുവ നായകരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. മികച്ച കഥാപാത്രങ്ങളിലൂടെ എത്തുകയാണ് എന്നും ആസിഫ് അലി. ഇപോഴിതാ ആസിഫ് അലിയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ആസിഫ് അലി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. കിടിലന്‍ ലുക്കിലാണ് ആസിഫ് അലി ഫോട്ടോയിലുള്ളത്.

വര്‍ക്കലയില്‍ നിന്ന് എടുത്ത ഫോട്ടോയാണ് ഇത്. കുറ്റവും ശിക്ഷയും എന്ന സിനിമയാണ് ഇനി ആസിഫ് അലിയുടേതായി റിലീസ് ചെയ്യാനുള്ളത്. ജൂലൈ 2ന് ചിത്രം തിയേറ്ററുകളിലെത്തും. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒട്ടേറെ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആറാണ് നിര്‍മാണം. ബി അജിത്കുമാര്‍ എഡിറ്റിങ്ങും സുരേഷ് രാജന്‍ ക്യാമറയും സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റും നിര്‍വഹിച്ചിരിക്കുന്നു.

 

Top