രാജീവ് രവി ചിത്രത്തിൽ സിഐ സിബി തോമസായി ആസിഫ് അലി എത്തുന്നു

രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആസിഫ് അലി നായകനാകുന്നു . ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ എസ് ഐ സാജൻ മാത്യുവിന്റെ റോളിലെത്തിയ പോലീസുദ്യോഗസ്ഥൻ സിഐ സിബി തോമസ് ആണ് .

കാസർഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവർച്ചയും തുടരന്വേഷണവുമാണ് സിനിമയുടെ പ്രമേയം. സിഐ സിബി തോമസ് തന്നെ നടത്തിയ കേസിന്റെ അന്വേഷണമാണ് സിനിമയാക്കുന്നത്. സിബിയായി ആസിഫ് അലി എത്തുന്നു. ചിത്രം നിർമ്മിക്കുന്നത് ഫിലിം റോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ കുമാർ വി.ആർ. ആണ്.

Top