സ്ഥിരം കഥാപാത്രങ്ങളെ കൈയൊഴിഞ്ഞ് യുവനടന്‍ ആസിഫ് അലി

സ്ഥിരം കഥാപാത്രങ്ങളെ കൈയൊഴിഞ്ഞ്, വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് യുവനടന്‍ ആസിഫ് അലി.

കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു പ്രസക്തിയും നല്‍കാത്ത ‘ന്യൂജനറേഷന്‍’ സിനിമകളില്‍ നിന്നും വ്യത്യസ്തമായി അച്ഛനും, അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും എല്ലാമുള്ള ഒരു കുടുംബ ചിത്രവുമായി ആസിഫ് അലിയുടെ മന്ദാരം.

ചിത്രത്തില്‍ അഞ്ച് വേഷപകര്‍ച്ചയോടെയാണ് താരം എത്തുന്നത്. നവാഗതനായ വിജേഷ് വിജയ് ആണ് മന്ദാരത്തിന്റെ സംവിധായകന്‍.

ബാല്യം മുതല്‍ യൗവ്വനം വരെയുള്ള നായകന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. പ്രണയം ഇതിവൃത്തമാക്കി ഒരുക്കുന്ന ചിത്രത്തില്‍, പ്രണയം ഒരാളുടെ ജീവിതത്തെ എങ്ങിനെയെല്ലാം സ്വാധീനിക്കുന്നു എന്നാണ് പറയുന്നത്.

സിനിമയുടെ പേരില്‍ മാത്രമല്ല സിനിമയിലും മന്ദാരത്തിന് പ്രത്യേകത ഉണ്ട്. രണ്ട് നായികമാരായിരിക്കും ചിത്രത്തിലുണ്ടാവുക.

ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിയുടെ ബാല്യകാലം ചിത്രീകരിച്ചു കഴിഞ്ഞതായി സംവിധായകന്‍ പറഞ്ഞു.

തൃശൂര്‍, എറണാകുളം, വാഗമണ്‍, പോണ്ടിച്ചേരി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മന്ദാരം ചിത്രീകരിക്കുന്നത്. അച്ഛന്‍ മകന്‍ ബന്ധമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് സംവിധായകന്‍ കൂട്ടിചേര്‍ത്തു.

Top