അരുണ്‍കുമാര്‍ അരവിന്ദിന്റെ അണ്ടര്‍വേള്‍ഡില്‍ മാസ് റോളില്‍ ആസിഫ് അലി

ASIFALI

സിഫ് അലി വിവിധ ഗെറ്റപ്പുകളില്‍ എത്തിയ ചിത്രം മന്ദാരം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ആസിഫ് അരുണ്‍കുമാര്‍ അരവിന്ദിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ്. അണ്ടര്‍വേള്‍ഡ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

2019 ജനുവരിയില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. നേരത്തെ, അരുണ്‍ കുമാറും ആസിഫ് അലിയും കാറ്റിലൂടെ ഒന്നിച്ചിരുന്നു. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലാണ് ആസിഫ് അലി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. തലശേരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.

Top