ചീപ്പ് ഷോയെപ്പറ്റി തുറന്ന് പറഞ്ഞ് ആസിഫ്; തന്റെ പേര് ഗൂഗിള്‍ ചെയ്ത് നോക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന്

കുടുംബത്തോടൊപ്പം ആവധി ആഘോഷിക്കാന്‍ ശ്രീലങ്കയില്‍ പോയപ്പോഴുണ്ടായ ഒരു അനുഭവം പങ്ക് വച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലി.

ഒരു റിസോട്ടില്‍ റൂമെടുത്ത് താമസിക്കുന്നതിനിടെ അവിടത്തെ ജീവനക്കാരന്‍ വന്ന് ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഷോ കാണിച്ചു അപ്പോള്‍ തനിക്ക് ദേഷ്യം വന്നെന്നും, തന്റെ പേര് ഗൂഗിള്‍ ചെയ്ത് നോക്കാന്‍ അയാളോട് പറഞ്ഞെന്നും, അതൊരു ചീപ്പ് ഷോ ആയിരുന്നുവെന്നും ആസിഫ് പറയുന്നു.

തനിക്ക് ദുല്‍ഖറിനോടും നിവിനോടുമൊക്കെ അസൂയ തോന്നിയിട്ടുണ്ടെന്നും, താന്‍ അഭിനയിക്കാത്ത ഹിറ്റായ എല്ലാ ചിത്രത്തിലെ നായകന്മാരോടും അസൂയ തോന്നാറുണ്ടെന്നും ആസിഫ് അലി പറഞ്ഞു. താരത്തിന്റെ പുതിയ ചിത്രമായ കക്ഷി അമ്മിണിപ്പിള്ള തീയേറ്ററില്‍ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്.

Top