asif ali casted as hero for the sidharth bharathan’s next movie

‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സൂപ്പര്‍ഹിറ്റ് ദിലീപ് ചിത്രത്തിനു ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വര്‍ണ്യത്തില്‍ ആശങ്ക’യില്‍ ആസിഫ് അലി നായകനാവുന്നു.

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിദ്ധാര്‍ഥ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്.

ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന സിനിമ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് തീയറ്ററുകളില്‍ എത്തിക്കും
സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ തുടങ്ങിയ വന്‍താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

Top