പുതിയ ബിഎം‍ഡബ്ല്യു സെവൻ സീരിസ് സ്വന്തമാക്കി ആസിഫ് അലി

ബിഎം‍ഡബ്ല്യുവിന്റെ സെവൻ സീരിസ് സ്വന്തമാക്കി നടൻ ആസിഫ് അലി. സെവൻ സീരിസിന്റെ 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട്ട് എഡിഷനാണ് ആസിഫ് അലി വാങ്ങിയത്. കാറിന്റെ ടോപ്പ് മോഡലിന് ഏകദേശം 1.35 കോടി രൂപയാണ് എക്സ്ഷോറൂം വില.

എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള കാറിന് 17 കിലോമീറ്ററാണ് കമ്പനി വാ​ഗ്ദാനം നൽകുന്ന മൈലേജ്. ക്രൂസ് കൺട്രോൾ വിത്ത് ബ്രേക്കിം​ഗ് ഫങ്ഷൻ, സെർവട്രോണിക് സ്റ്റീയറിം​ഗ് അസിസ്റ്റ് തുടങ്ങി നിരവധി സൗകര്യങ്ങളോട് കൂടി ബിഎംഡബ്ല്യു പുറത്തിറക്കിയിരിക്കുന്ന കാറാണ് ഇത്. വേഗം നൂറ് കടക്കാൻ 6.2 സെക്കൻഡ് മാത്രം മതി. നേരത്തെ പൃഥ്വിരാജും ടോവിനോയും സെവൻ സീരിസിന്റെ വാങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വർഷം അവസാനം ലാൻഡ് റോവർ ഡിഫൻഡർ ആസിഫ് അലി വാങ്ങിയിരുന്നു. ഇന്റീരിയർ ട്രിമ്മിലേയും സെന്റർ കൺസോൾ കവറിലേയും ബാഡ്ജിങ്, പേർസണലൈസിഡ് റീയർ സീറ്റ് ഹെഡ്റെസ്റ്റ്, ബാക് റെസ്റ്റ്, നാപ്പ ലെതർ അപ്ഹോൾസറി തുടങ്ങി നിരവധി സവിശേഷതകൾ 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട് എഡിഷനിലുണ്ട്. സേതു രചനയും സംവിധാനവും നിർവഹിച്ച മഹേഷും മാരുതിയുമാണ് ആസിഫ് അലിയുടെ പുതിയ റിലീസ്. മംമ്ത മോഹൻദാസ് ആണ് ചിത്രത്തിൽ നായിക.

Top