ഇങ്ങനെ വേഗം വളരല്ലേ മോളേ; മകള്‍ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ആസിഫ് അലി

ലയാളികളുടെ പ്രയങ്കരനായ നടനാണ് ആസിഫ് അലി. ലോക്ക്ഡൗണ്‍ കാലം മക്കളുമൊന്നിച്ച് ചിലവഴിക്കുകയാണ് താരം. ഇപ്പോഴിതാ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ ഹയയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം.

മകളുമൊത്തുള്ള മനോഹരമായ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആസിഫിന്റെ കുറിപ്പ്. ‘എന്റെ ജീവിതത്തിലെ സ്‌നേഹത്തിന് ജന്മദിനാശംസകള്‍. ഞാനെന്നും കൂടെയുണ്ട്, ഇങ്ങനെ വേഗം വളരല്ലേ മോളേ,അച്ഛന് ചെയ്യാവുന്ന ഈ കൊച്ചുകൊച്ചു കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താന്‍ എനിക്കാവില്ല’ മകള്‍ക്ക് മുടി കെട്ടികൊടുക്കുന്ന ചിത്രം പങ്കുവച്ച് ആസിഫ് കുറിച്ചു.

2013-ലാണ് ആസിഫും സമ മസ്‌റീനും വിവാഹിതരായത്. ഇക്കഴിഞ്ഞ മെയ് 26-നായിരുന്നു ഇരുവരും ഏഴാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ആദം അലിയാണ് ആസിഫ്-സമ ദമ്പതികളുടെ മൂത്തമകന്‍.2017 ജൂണ്‍ രണ്ടിനാണ് ഹയയുടെ ജനനം.

Top