ആസിഫ് അലിയും റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങൾ; കൊത്തിന് യു എ സർട്ടിഫിക്കറ്റ്

റുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കൊത്ത്. ആസിഫ് അലിയും റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ യു എ സർട്ടിഫിക്കറ്റ്. കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ പ്രമേയമാക്കിയാണ് സിനിമ എന്ന സൂചന നല്‍കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചിത്രം ഓഗസ്റ്റിൽ തിയേറ്ററുകളിൽ എത്തും.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. കണ്ണൂരുകാരനായ പാര്‍ട്ടി പ്രവര്‍ത്തകരായാണ് ആസിഫ് അലിയും റോഷൻ മാത്യുവും ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് നായിക. ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്‌, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം, രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Top