asia’s longest bi direction road tunnel in jammu and kashmir

ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും നീളമുള്ള തുരങ്കപാത ഇന്ത്യയില്‍.

ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ, 10.89 കിലോമീറ്റര്‍ നീളുമുള്ള ഈ തുരങ്കപാത ഏപ്രില്‍ രണ്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പുതിയ പാത പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ജമ്മു – ശ്രീനഗര്‍ യാത്രാദൂരം 41 കിലോമീറ്ററായി കുറയും. 2519 കോടിരൂപ മുടക്കി നിര്‍മിച്ച ഈ തുരങ്കപാതയില്‍ ലോകോത്തര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രഗതാഗത മന്ത്രി നിഥിന്‍ ഗഡ്ഗരി അറിയിച്ചു. ഇതിലൂടെ ഗതാഗതം രണ്ടുമണിക്കൂറോളം ലാഭിക്കാം. ഇതിലൂടെ പ്രതിദിനം 27 ലക്ഷം രൂപയോളം ലാഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു .

ഡിജിറ്റല്‍ ട്രാഫിക് സംവിധാനങ്ങളുള്ള പാതയില്‍ മനുഷ്യന്റെ ഇടപെടല്‍ ഇല്ലാതെയുള്ള ഗതാഗതനിയന്ത്രണമാണ് പ്രവര്‍ത്തിക്കുക. അപകടങ്ങളും അഗ്‌നിബാധയും തടയാനുള്ള അത്യാധുനിക സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.

ദുര്‍ഘടമായ ഹിമാലയന്‍ ഭൂപ്രകൃതിയില്‍ നാലു വര്‍ഷം കൊണ്ടാണ് പാത നിര്‍മിച്ചത്. ജമ്മു – ശ്രീനഗര്‍ ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

Top