ഏഷ്യന്‍സ് ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; ഒമാനെ തകര്‍ത്ത് ഇന്ത്യ

മസ്‌കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഒമാനെ 11 ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ. ഇന്ത്യയ്ക്കുവേണ്ടി ദില്‍പ്രീത് സിങ് ഹാട്രികും ഹര്‍മന്‍പ്രീത് സിങ് രണ്ടു ഗോളുകളും നേടി. പതിനേഴാം മിനിറ്റില്‍ ലളിത് ഉപാധ്യായ ആണ് ഇന്ത്യയുടെ സ്‌കോറിങ്ങിന് തുടക്കമിട്ടത്. രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ മൂന്നു ഗോളുകള്‍കൂടി നേടി.

ഇരുപത്തിരണ്ടാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്, 23ാം മിനിറ്റില്‍ നീലകണ്ഠ ശര്‍മ, 30ാം മിനിറ്റില്‍ മന്‍പീദ് സിങ് എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. 37ാം മിനിറ്റില്‍ ഗുര്‍ജന്‍ത് സിങ്, 27ാം മിനിറ്റില്‍ ആകാശ്ദീപ് സിങ്, 49ാം മിനിറ്റില്‍ വരുണ്‍ കുമാര്‍, 53ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് എന്നിവരും ഇന്ത്യയ്ക്കായി ഗോള്‍ നേടി.

Top