ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ്; വിനേഷ് ഫോഗട്ടിന് സ്വർണം

അല്‍മാട്ടി (കസഖ്സ്ഥാന്‍): ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് 53 കിലോ വിഭാഗത്തില്‍ സ്വര്‍ണം. താരത്തിന്റെ കരിയറിലെ ആദ്യ ഏഷ്യന്‍ ചാംപ്യന്‍ഷിപ് സ്വര്‍ണമാണിത്.

ഫൈനലില്‍ ഉള്‍പ്പെടെ ഒരൊറ്റ പോയിന്റ് പോലും വഴങ്ങാതെയാണു വിനേഷിന്റെ സ്വര്‍ണനേട്ടം. 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലിക്കും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. അന്‍ഷുവിന്റെയും ആദ്യ ഏഷ്യന്‍ സ്വര്‍ണമാണിത്.

 

Top