ഏഷ്യന്‍ ഷോട്ട്ഗണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ താരത്തിന് റെക്കോര്‍ഡോടെ സ്വര്‍ണം

കുവൈത്ത് സിറ്റി: ഏഷ്യന്‍ ഷോട്ട്ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം അംഗത് വീര്‍ സിങ് ബജ്വ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. പുരുഷന്മാരുടെ സ്‌കീറ്റ് ഇനത്തില്‍ ചൈനയുടെ ഡി ജിന്നിനെയാണ് അംഗത് തോല്‍പ്പിച്ചത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം സ്‌കീറ്റ് ഇനത്തില്‍ ഏതെങ്കിലും ഒരു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്.

ഫൈനല്‍ റൗണ്ടിലെ 60ല്‍ 60 ഉം അംഗത് വെടിവെച്ചു. ശക്തമായ പോരാട്ടം കാഴ്ചവെച്ച ചൈനീസ് താരം 58 പോയന്റുകള്‍ സ്വന്തമാക്കിയിരുന്നു. 46 പോയന്റുകള്‍ നേടിയ യുഎഇയുടെ സയീദ് അല്‍ മഖ്തൂമിനാണ് വെങ്കലം. ക്വാളിഫൈയിങ് റൗണ്ടില്‍ 125ല്‍ 124 പോയന്റുകളുമായി ഒന്നാമതെത്തിയത് ചൈനീസ് താരമായിരുന്നു. അംഗതിന് 121 പോയന്റുകളാണ് ലഭിച്ചത്.

Top