ഏഷ്യന്‍ ഷോട്ട്ഗണ്‍ ചാമ്പ്യന്‍ഷിപ്പ്; സൗരഭ് ചൗധരിക്ക് സ്വര്‍ണം

കുവൈത്ത് സിറ്റി: ഏഷ്യന്‍ ഷോട്ട്ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സൗരഭ് ചൗധരി സ്വര്‍ണം നേടി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തിലാണ് സൗരഭിന്റെ വിജയം. ആഗസ്റ്റില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും സൗരഭ് സ്വര്‍ണം നേടിയിരുന്നു. കൂടാതെ സെപ്തംബറില്‍ ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും പിന്നീട് യൂത്ത് ഒളിമ്പിക്സിലും ഇന്ത്യയ്ക്കായി സ്വര്‍ണം സ്വന്തമാക്കി.

അതേസമയം, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന മനു ഭാക്കര്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ നാലാം സ്ഥാനത്തായി. ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഒന്നാമതായെങ്കിലും താരത്തിന് ഫൈനല്‍ റൗണ്ടില്‍ മികവ് നിലനിര്‍ത്താനായില്ല. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ മൂന്നു സ്വര്‍ണവും, അഞ്ചു വെള്ളിയും രണ്ട് വെങ്കല മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്.

Top