ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റന്‍; ഇന്ത്യന്‍ ടീമില്‍ ഇടം നേടി രണ്ട് മലയാളി താരങ്ങള്‍

ഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി രണ്ട് മലയാളി താരങ്ങള്‍. കൊച്ചി സ്വദേശികളായ പവിത്ര നവീനും ആന്‍ഡ്രിയ സാറ കുര്യനുമാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്.

ഇരുവരും മത്സരിക്കുന്നത് ഡബിള്‍സിലാണ്. ഇന്തോനേഷ്യയില്‍ വച്ചാണ് മത്സരം നടക്കുന്നത്. ഗുവാഹതി, മണിപ്പൂര്‍ എന്നിവടങ്ങളില്‍ നടന്ന ദേശീയ മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയാണ് ഇരുവരും 52 അംഗ ടീമില്‍ സ്ഥാനം നേടിയിരിക്കുന്നത്.

ഇടപ്പള്ളി പയസ് ഗേള്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പവിത്ര. ആന്‍ഡ്രിയ കാക്കനാട് രാജഗിരി സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയും.

കാക്കനാട് ഖേല്‍ ബാഡ്മിന്റന്‍ അക്കാദമിയില്‍ ആന്റണി കെ ജേക്കബിന്റെ കീഴിലാണ് ഇരുവരും ബാഡ്മിന്റന്‍ പരിശീലിക്കുന്നത്.

Top